വയനാട്ടിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേര്‍ക്ക് പരുക്ക്

bus-accident-wayanad

വയനാട്ടിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരുക്കേറ്റു. ലക്കിടി പൂക്കോട് വെറ്ററിനറി കോളേജിന് സമീപമായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.

Read Also: വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

മൈസൂര്‍ പെരിയപട്ടണയിലെ കെ പി എസ് ഹാരനല്ലി ഹൈസ്‌കൂളില്‍ വിനോദയാത്ര പോയ ബസാണ് അപകടത്തില്‍ പെട്ടത്. ആരുടേയും പരുക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അതിനിടെ, കോഴിക്കോട് വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ രക്ഷപ്പെട്ടു. ദേശീയ പാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി കൃഷ്ണ നിലയത്തില്‍ കൃഷ്ണമണിയുടെ മാരുതി 800 കാറാണ് കത്തി നശിച്ചത്.

News Summary: 22 people were injured after a tourist bus fell into a ravine in Wayanad. The accident took place near the Lakkidi Pookkode Veterinary College. The accident occurred around 4 am today.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News