പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.

കോങ്ങാട് – ചെര്‍പ്പുളശ്ശേരി റോഡില്‍ പാറശ്ശേരിയിലാണ് പാലക്കാട് നിന്നും ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്ന ബസ് മറിഞ്ഞത്. അപകടത്തിൽ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 7.50നാണ് അപകടം ഉണ്ടായത്.

Also read:സവാളയ്ക്കടക്കം തീവില; വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാതെ കേന്ദ്ര സര്‍ക്കാര്‍

അപകടവിവരം അറിഞ്ഞ ഉടന്‍ നാട്ടുകാരും, അഗ്‌നി രക്ഷാ വിഭാഗവും, പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ കോങ്ങാട്, കടമ്പഴിപ്പുറം, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല.

bus accident kongad palakkad several injured

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News