ശബരിമല പാതയിൽ രണ്ട് ഇടങ്ങളിലായി കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെട്ടു . പമ്പ ചാലക്കയത്തും, ഇലവുങ്കൽ എരുമേലി റോഡിലുമാണ് അപകടങ്ങൾ. രണ്ട് അപകടങ്ങളിലും ആർക്കും പരിക്കില്ല. ഇലവുങ്കൽ നാറാണത്തോട്ടിൽ താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. രാവിലെ എട്ടുമണിയോടെയാണ് നാറാണത്തോട്ട് അപകടം ഉണ്ടായത്.
ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ ബസ് തട്ടി നിന്നതിലാണ് വൻ അപകടത്തിൽ നിന്നതിലാണ് ഒഴിവായത്. പമ്പയിൽ നിന്നും കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ഡീലക്സ് ബസ് ആണ് ബ്രേക്ക് നഷ്ടപ്പെട്ടത് താഴ്ചയിലേക്ക് വീണത്.
also read; റാന്നി അമ്പാടി വധക്കേസ്; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ യാത്രക്കാരായ തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു . അപായ സൂചന ലഭിച്ചതോടെ തീർത്ഥാടകർ സുരക്ഷ ഉറപ്പാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. അതിനാൽ തന്നെ മരത്തിൽ ബസ് തങ്ങി നിന്ന ഉടൻ തന്നെ യാത്രക്കാർ സുരക്ഷിതമായി പുറത്തിറങ്ങി. അപകടത്തിൽ ആർക്കും പരിക്കില്ല. ക്രെയിൻ ഉപയോഗിച്ചാണ് ബസ് താഴ്ചയിൽ നിന്നും പുറത്തെടുത്തത്.
പമ്പ ചാലക്കയത്തിനു സമീപം ആയിരുന്നു മറ്റൊരു അപകടം. പുലർച്ചെ രണ്ടുമണിക്ക് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചായിരുന്നു ചാലക്കയത്ത് അപകടമുണ്ടായത്. ഇരുബസിലായും ഡ്രൈവർമാർ അടക്കം 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പമ്പയിൽ നിന്ന് എരുമേലിക്ക് പോയ ഫാസ്റ്റ് പാസഞ്ചറും നിലക്കൽ നിന്ന് പമ്പയിലേക്ക് വന്ന ചെയിൻ സർവീസ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here