ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്

Alappuzha Death

ആലപ്പു‍ഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു. 2 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ആലപ്പുഴ കളർകോടാണ് ദാരുണ സംഭവം ഉണ്ടായത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

വാഹനാപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ 9 മണിയോടുകൂടി ആരംഭിക്കും. ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പേർ പൊതുദർശനത്തിൽ പങ്കെടുക്കാൻ എത്തും.

Also Read: മദ്യപിച്ച് വാഹനമോടിച്ചു; കാര്‍ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

വിദ്യാർത്ഥികളിലൊരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവരിൽ ലക്ഷദ്വീപ് സ്വദേശിയുമുണ്ട്. രണ്ട് വാഹനങ്ങളും അമിതവേഗതയിൽ അല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ മൂലം കാഴ്ച മങ്ങിയതാവാം അപകട കാരണമെന്നാണ് നിലവിലെ നിഗമനം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News