നെല്ലൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍ നിന്ന് ഹൈദരബാദിലേക്ക് പോയ സ്വകാര്യ ടൂറിസ്റ്റ് ബസുമായി ലോറി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

ALSO READ:വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം; ആലോചനയോഗം ഉടൻ

നിയന്ത്രണം നഷ്ടമായ ലോറി എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ നാല് പേര്‍ മരിച്ചു. രണ്ടുപേര്‍ നെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:ഷാംപൂവും എണ്ണയും ഒന്നും വേണ്ട, ഇതൊന്ന് പരീക്ഷിച്ചുനോക്കൂ; മുടികൊഴിച്ചിൽ പമ്പകടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News