കൊല്ലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

kollam accident

കൊല്ലം ആര്യങ്കാവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. അപകടത്തിൽ ബസ് ആറ്റിലേക്ക് മറിഞ്ഞു. 28 പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞു തമിഴ്നാട് ക്ഷേത്രത്തിലേക്ക് പോയ ബസും, കേരളത്തിലേക്ക് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. സേലം സ്വദേശി ധനപാലാണ് മരിച്ചത്.

പരിക്കേറ്റവരിൽ നാലുപേരുടേത് ഗുരുതര പരിക്കാണ്. പരിക്കേറ്റവരെ പുനലൂർ സർക്കാർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ് ആറ് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനങ്ങളുടെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News summary; A bus carrying Sabarimala devotees collided with a lorry in Aryankavu, Kollam. Salem native killed in the accident

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News