രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാം; കൺസഷൻ ലഭിക്കാൻ ഇനി മൊബൈൽ ആപ്പ്

വിദ്യാർത്ഥികൾക്ക് കൺസഷൻ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുന്നതായി മന്ത്രി കെ ബി ഗണേഷ് കുമാർ. രക്ഷകർത്താക്കൾക്ക് ഓൺലൈനായി ഇനി കൺസഷന് അപേക്ഷിക്കാം. ബസ് സ്റ്റാൻ്റുകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഉടനടി നടപടിയെടുക്കും. വിഷയം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം അനുകൂലമായാൽ ആറ് മാസത്തിനുള്ളിൽ കെഎസ്ആർടിസി രാജ്യത്തെ നമ്പർ വണ്ണാക്കും.

Also Read: ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ സംവരണമണ്ഡലങ്ങളില്‍ ബിജെപിക്കേറ്റത് കനത്ത തിരിച്ചടി; 2019നേക്കാൾ 25% വോട്ട് നഷ്‌ടം

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തെ സംബന്ധിച്ച് സമരം അവസാനിപ്പിക്കാൻ തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചർച്ചയിൽ താൻ എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇൻസ്പെക്ടർമാർ വേണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നു. ദിവസം 250 പേർക്ക് ടെസ്റ്റിന് അവസരം നൽകണമെന്ന് ആണെങ്കിൽ ഹൈക്കോടതി അത് പറയട്ടെ. കോടതി പറയുന്നതുപോലെ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും’; അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News