സ്റ്റോപ്പ് അറിയിക്കാതെ 10 രൂപ അധികം ചോദിച്ചു; ബസ് കണ്ടക്ടറെ തല്ലി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, തിരിച്ചടിച്ച് ജീവനക്കാരൻ

bus-conductor-jaipur-city-bus-service

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ മർദിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ. രാജസ്ഥാനിലെ നൈല പ്രദേശത്ത് ആണ് സംഭവം. ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാന്‍ഡില്‍ ആയിരുന്നു 75 വയസ്സുള്ള ആര്‍എല്‍ മീണയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, ബസ് സ്ഥലത്തെത്തിയപ്പോള്‍ ബസ് കണ്ടക്ടര്‍ അദ്ദേഹത്തെ അറിയിച്ചില്ല. ബസ് ഇവിടെ നിന്ന് പുറപ്പെടുകയും അടുത്ത സ്റ്റോപ്പില്‍ എത്തുകയും ചെയ്തപ്പോഴാണ് മീണ വിവരം അറിഞ്ഞത്.

തുടർന്ന് മീണയും കണ്ടക്ടറും തമ്മില്‍ തര്‍ക്കമുണ്ടായി. കണ്ടക്ടര്‍ 10 രൂപ കൂടി ആവശ്യപ്പെടുകയും ചെയ്തു. വീഡിയോയില്‍, കണ്ടക്ടര്‍ മീണയെ തള്ളിമാറ്റുന്നത് കാണാം. തുടർന്ന് കണ്ടക്ടറെ മീണ തല്ലി. ഇതില്‍ രോഷാകുലനായ കണ്ടക്ടര്‍ മീണയെ മർദിക്കുകയായിരുന്നു. ശേഷം ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. 100 രൂപയല്ല വെറും 10 രൂപയാണ് ചോദിച്ചതെന്ന് ഒരു യാത്രക്കാരന്‍ പറയുന്നത് വീഡിയോയിൽ കാണാം. 10 രൂപ അധികമായി നല്‍കില്ലെന്ന് വൃദ്ധന്‍ പറയുന്നത് കേൾക്കാം.

Read Also: ഉക്രൈനില്‍ ഇരുന്ന് മുംബൈയില്‍ നിക്ഷേപ തട്ടിപ്പ് നടത്തി; ഇരകളായത് നിരവധി പേര്‍

കനോട്ട പൊലീസ് സ്റ്റേഷനില്‍ മീണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഘനശ്യാം ശര്‍മ എന്ന കണ്ടക്ടർക്ക് എതിരെ പരാതി രജിസ്റ്റര്‍ ചെയ്തു. കണ്ടക്ടറെ ജയ്പൂര്‍ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News