തൃശൂരിൽ കാറിനു പിന്നിൽ ബസിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്

തൃശൂർ കൊടകരയിൽ കാറിനു പിന്നിൽ ബസിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരം. മണ്ണുത്തി മുക്കാട്ടുകര സ്വദേശി അയ്യന്തോൾ വീട്ടിൽ 54 വയസുള്ള ക്രിസ്റ്റി, ഭാര്യ നിഷ ക്രിസ്റ്റിയുടെ സഹോദരൻ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ക്രിസ്റ്റിയുടെയും നിഷയുടെയും പരിക്ക് ഗുരുതരമാണ്.

ALSO READ: മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം: യൂട്യൂബ് ചാനലിനും ഇൻസ്റ്റഗ്രാം അക്കൗണ്ടിനും എതിരെ വീണ്ടും കേസെടുത്ത് പൊലീസ്

മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിലെ കൊടകര കൊളത്തൂരിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം ഉണ്ടായത്. മുൻപിലുണ്ടായിരുന്ന ലോറി പെട്ടെന്ന് നിർത്തിയതിനെത്തുടർന്ന് ബ്രേക്ക് ചവിട്ടിയ കാറിനു പിന്നിൽ ബസിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാർ മുന്നിലുണ്ടായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ മൂന്നു പേരും കാർ യാത്രക്കാരാണ്. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്നു മൂന്നു വാഹനങ്ങളും. കൊടകര പോലീസും പുതുക്കാട് അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റ മൂന്നു പേരും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: തൃശൂരിൽ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിനിരയായ യാത്രക്കാരൻ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News