വിദ്യാർത്ഥികളോട് കണ്‍സഷന്റെ പേരിൽ ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് നിർദേശവുമായി ഹൈക്കോടതി. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. വിദ്യാർഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
also read: ലക്ഷദ്വീപിൽ മദ്യം വേണോ? ; പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി സർക്കാർ
ഈ സാഹചര്യം ഒഴിവാക്കാൻ പൊലീസും ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബസ് കൺസഷൻ നിരക്ക് പരിഷ്കരണം സർക്കാരിന്റെ നയപരമായ കാര്യമാണ്. മാറിയ സാഹചര്യം വിദ്യാർത്ഥി സംഘടനകളും സർക്കാരും പരിഗണിക്കണമെന്ന് ഹൈക്കോടതി പരാമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here