തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർക്ക് ക്രൂരമർദനം; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂർ കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ ഡ്രൈവർക്ക് ക്രൂരമർദനം. കുന്നംകുളം പഴുന്നാനയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കുന്നംകുളം പഴുന്നാന റൂട്ടിൽ സർവീസ് നടത്തുന്ന ഫിദ മോൾ ബസ്സിലെ ഡ്രൈവർ ലിബീഷിനാണ് മർദ്ദനമേറ്റത്.

ALSO READ: കൊച്ചിയിൽ ഗ്യാസ് മസ്റ്ററിങ്ങിനായി ക്യൂ നിൽക്കവെ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു

കുന്നംകുളത്തുനിന്ന് പഴുന്നാനയിലേക്ക് പോവുകയായിരുന്ന ബസ്സിനെ റോഡിന് കുറുകെ ബൈക്ക് നിർത്തി തടഞ്ഞ ശേഷം ബസ്സിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് ബസ് ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അക്രമിക്കായി കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടു; ഒടുവിൽ പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News