കാർ തടഞ്ഞുനിർത്തി മർദ്ദിച്ചു; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് പൊലീസ്

വടകരയിൽ കാർ യാത്രക്കാരനെ കാർ തടഞ്ഞുനിർത്തി മർദ്ദിച്ച ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്ത് പൊലീസ്. ഡ്രൈവര്‍ ലിനീഷ്, കണ്ടക്ടര്‍ ശ്രീജിത്ത് എന്നിവരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറോട് ഡ്രൈവേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി റോഡ്സുരക്ഷാ ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടു.

Also Read: ഓക്ക് മരവുമായി പ്രണയത്തിൽ; ‘എക്കോസെക്ഷ്വൽ’ എന്നവകാശപ്പെട്ട് യുവതി

ഈ മാസം 25 നാണ് സംഭവം. കുട്ടോത്ത് കുടുംബവുമായി കാറിൽ യാത്രചെയ്യുകയായിരുന്ന ഇരിങ്ങല്‍ സ്വദേശി സാജിദിനെ ബസ് ഡ്രൈവറും കണ്ടക്ടറും കൂടെ കാർ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്ന സാജിദിന്റെ കുടുംബം മർദ്ദിക്കുന്നതിന്റെ വീഡിയോ പകർത്തുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്‌തു.

Also Read: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

സംഭവത്തില്‍ പൊലീസ് ഒരു ബസ് ജീവനക്കാരന്റെ പേരില്‍ കേസെടുത്തിരുന്നു. ഇതിനെത്തുടർന്ന് ആർടിഒ ഡ്രൈവറെയും കണ്ടക്ടറെയും വിളിച്ചുവരുത്തുകയും ഹിയറിങ് നടത്തിയ ശേഷം ഇരുവരുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News