കരഞ്ഞുകൊണ്ട് സ്റ്റിയറിംഗില്‍ ചുംബിച്ചു; പടിയിറക്കം വേദനയോടെ; വിരമിച്ച ബസ് ഡ്രൈവറുടെ വീഡിയോ വൈറൽ

വിരമിക്കുന്ന ദിവസം ഒരു ബസ് ഡ്രൈവര്‍ വികാരധീനനായി തന്‍റെ ജോലിയോടും അതിന്‍റെ പരിസരങ്ങളോടും യാത്ര ചോദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍റെ കീഴില്‍ മുപ്പത് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തുവന്ന മുത്തുപാണ്ഡിയാണ് വീഡിയോയിലുള്ളത്.

മധുരൈ സ്വദേശിയാണ് അറുപതുകാരനായ മുത്തുപാണ്ഡി. അവസാന ദിവസം അവസാനത്തെ ട്രിപ്പും കഴിഞ്ഞ് ബസില്‍ നിന്ന് ഇറങ്ങുകയാണ് ഇദ്ദേഹം. സ്റ്റിയറിംഗ് വിട്ട്, ഡ്രൈവിംഗ് സീറ്റ് വിട്ട് എന്നെന്നേക്കുമായി ഇറങ്ങുകയാണ്. കൈ വിറയ്ക്കുന്നതും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹം പകയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഒടുവിൽ ബസ്സിനെ കെട്ടിപ്പിടിച്ച് കരയുകയാണ് മുത്തുപാണ്ഡി.

‘ഞാൻ ഈ ജോലിയെ അത്രക്കും ഇഷ്ടപ്പെട്ടിരുന്നു. എന്‍റെ ആദ്യഭാര്യയാണ് ഈ ജോലിയെന്ന് പറയാം. പിന്നെയാണ് വിവാഹം കഴിയുന്നതും മക്കളുണ്ടാകുമെന്നതുമെല്ലാം. എനിക്ക് ജീവിതം അന്തസ് എല്ലാം തന്നത് ഈ ജോലിയാണ്. മുപ്പത് വര്‍ഷത്തെ സര്‍വീസില്‍ നിന്ന് എല്ലാവിധ സംതൃപ്തിയോടും കൂടി നിറഞ്ഞ മനസോടെയാണ് ഞാൻ പോകുന്നത്. എന്‍റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി ആശംസകള്‍…’- മുത്തുപാണ്ഡി പറയുന്നു. ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News