സിക്കിമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അഞ്ച്പേർക്ക് ദാരുണാന്ത്യം

Sikkim Bus Accident

സിക്കിമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അഞ്ച്പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്ക്. സിലിഗുരിയിൽ നിന്ന് ഗ്യാങ്ടോക്കിലേക്ക് പോയ ബസ് തീസ്ത നദിയിലേക്ക് മറിഞ്ഞാണ് അപകടം സംഭിവിച്ചത്. ബസിനുള്ളിൽ 15 ആളുകളുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

അതേസമയം, തിമ്മംപേട്ടയ്ക്ക് സമീപത്തെ വാഴത്തോട്ടത്തില്‍ ദിവസ വേതനക്കാരായിരുന്ന തൊഴിലാളികള്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സഞ്ചരിച്ച ഓട്ടോയില്‍ ബസ് ഇടിച്ച് ഏഴ് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഗാര്‍ലാഡിനെ മണ്ഡലത്തിലെ തലഗസിപ്പള്ളിക്ക് സമീപമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു.

Also Read: ദില്ലിയിൽ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

ഡി നാഗമ്മ, രാമഞ്ജിനമ്മ, ബാലപെദ്ദയ്യ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 13 പേരാണ് ഓട്ടോയിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും പുത്ലൂര്‍ മണ്ഡലത്തിലെ എല്ലുത്ല സ്വദേശികളാണെന്നാണ് വിവരം.

Also Read: ഗുജറാത്തില്‍ തീകായാന്‍ ചവറ് കൂട്ടിയിട്ട് കത്തിച്ചു; സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നു കുട്ടികള്‍ പുക ശ്വസിച്ച് മരിച്ചു

അപകടത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News