ജമ്മു കശ്മീരിലെ ബസ് അപകടം; മരണം 39 ആയി

ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 39 ആയി. നിലവില്‍ 17 പേരാണ് ചികില്‍സയിലുള്ളത്. ആകെ 56 പേരാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരെ വ്യോമസേനയുടെ ഹെലികോപ്റ്ററുകളിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read: ആക്ഷൻ ക്വീൻ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കുണ്ടാവില്ല

കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്ക് പോയ ബസാണ് ദേശീയപാതയില്‍നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്ക് പതിച്ചത്. ദോഡ ജില്ലയിലെ അസ്സറില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News