ഉത്തരാഖണ്ഡിലെ ഭീംതല്‍ നഗരത്തില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം. അല്‍മോറയില്‍ നിന്നും ഹല്‍ദ്വാനിയിലെക്ക് പോവുകയായിരുന്നു ബസ്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് 1500 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ നിരവധി പേര്‍ തെറിച്ച് പുറത്ത് വീണു.
പരുക്കേറ്റവരെ ഭീംതാലില്‍ എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ്, എസ്ഡിആര്‍എഫ് അംഗങ്ങള്‍, ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. പതിനഞ്ചോളം ആംബുലന്‍സുകളാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജീകരിച്ചിരുന്നത്.
Bus falls into gorge in Uttarakhand. Three killed and 24 injured. Some of the injured people are in critical situation.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here