തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

bus caught fire incident

തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോയ ബസിന് യാത്രാമധ്യേ തീപിടിച്ചു. തമിഴ്‌നാട്ടിലെ ഈറോഡിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് യാത്രക്കിടയിൽ കത്തിയത്.

Also Read; പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ ഡി ശ്രീധരൻനായർ സ്മാരക പ്രഥമ ബാലപ്രതിഭാ പുരസ്കാരം പ്രാർത്ഥനാ രതീഷിന്

പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളം വെക്കുകയായിരുന്നു. ഇതോടെ ബസ് നിർത്തി. ബസ്സിലുണ്ടായിരുന്ന അ​ഗ്നിശമന സംവിധാനം ഉപയോഗിച്ചാണ് ജീവനക്കാർ തീയണച്ചത്. യാത്രക്കാർക്ക് പരിക്കേൽക്കുകയോ ബസ്സിന് കാര്യമായ കേടുപാടുകൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല. അപകടസമയത്ത് അൻപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.

Also Read; ചോരയില്‍ കുളിച്ച നിലയില്‍; ദില്ലിയില്‍ 34 കാരി ബലാത്സംഗത്തിന് ഇരയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News