ബസില്‍ സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും എത് സമയത്തും ബസ് നിര്‍ത്തി നല്‍കണം; കെഎസ്ആര്‍ടിസി ഉത്തരവ്

ബസില്‍ സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും എത് സമയത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസി ഉത്തരവ്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നടപ്പിലാക്കും. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നത് തടയാനാണ് നടപടിയെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലറില്‍ പറയുന്നു.

also read:ചാതുർവർണ്യത്തിലും അന്ധവിശ്വാസത്തിലും അധിഷ്ഠിതമായ ഭരണഘടന ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമം: എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിസന്ധിക്കാലത്ത് ടിക്കറ്റ് വരുമാനമാണ് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് അടിസ്ഥാനം. അതിനാല്‍ ബസിന് കൈ കാണിക്കുന്നവര്‍ അന്നദാതാവാണെന്ന് ഓര്‍ത്ത് ബസ് നിര്‍ത്തി നല്‍കണം. ബസില്‍ സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും എത് സമയത്തും ബസ് നിര്‍ത്തി നല്‍കണമെന്നും കെഎസ്ആര്‍ടിസി ഉത്തരവില്‍ പറയുന്നു. രാത്രി 10 മുതല്‍ രാവിലെ 6:00 വരെ ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തി കൊടുക്കണം. രാത്രി 8:00 മുതല്‍ രാവിലെ 6:00 വരെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി കൊടുക്കണം. ദീര്‍ഘദൂര സര്‍വീസില്‍ വൃത്തിയുള്ള ശുചിമുറികള്‍ ഉള്ള ഹോട്ടലുകളില്‍ മാത്രമേ ബസ് നിര്‍ത്താന്‍ പാടുള്ളൂ.

also read:ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; ഉത്തരവിറക്കി മധ്യപ്രദേശ് ഹൈക്കോടതി

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്ലറ്റ് ഉണ്ടെന്നുറപ്പാക്കണം. ബസ് നിര്‍ത്തുന്ന സ്ഥലം യാത്രക്കാര്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും കെഎസ്ആര്‍ടി സിഎംഡി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കൂടാതെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ബ്രീത്ത് അനലൈസര്‍ ടസ്റ്റ് നടത്തും. ഡ്യൂട്ടിക്ക് കയറുന്നതിനു മുന്‍പാണ് പരിശോധനയ്ക്ക് വിധേയമാകേണ്ടത്. അതിന്റെ ഫലം മേല്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നത് തടയാനാണ് നടപടിയെന്നും ഉത്തരവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News