ബസിലെ നഗ്നതാ പ്രദര്‍ശനം, പ്രതി സവാദിന് ജയിലിനു പുറത്ത് വന്‍ സ്വീകരണം

ബസിലെ നഗ്നതാ പ്രദര്‍ശന കേസ് പ്രതി സവാദിന് ജയിലിനു പുറത്ത് വന്‍ സ്വീകരണം. ആള്‍ കേരള പുരുഷവകാശ നേതാവ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ആലുവ സബ് ജയിലിന് പുറത്തിറങ്ങിയ ഉടന്‍ കഴുത്തില്‍ മാലയിട്ടാണ് മെന്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്‌സ്ബുക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയായിരുന്നു സ്വീകരണം. ഇതിന് ശേഷം സവാദ് വാഹനത്തില്‍ കയറി പോകുന്നതും മെന്‍സ് അസോസിയേഷന്‍ പങ്കുവെച്ച ‘ ദൃശ്യങ്ങളിലുണ്ട്

Also Read: കെഎസ്ആര്‍ടിസിയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

https://www.kairalinewsonline.com/all-kerala-mens-association-support-accused-savad-on-nudity-show-case

ബസില്‍ ദുരനുഭവം നേരിട്ട നന്ദിതയുടേത് കള്ളപ്പരാതിയാണെന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ആരോപിക്കുന്നത്. നന്ദിതയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്.
ഡിജിപിക്ക് കൊടുത്ത പരാതിയില്‍ എറണാകുളം റൂറല്‍ എസ്പിക്ക് അന്വേഷണച്ചുമതല നല്‍കിയിരിക്കുകയാണെന്നും സവാദിന് വേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകുമെന്നും അജിത് കുമാര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വന്നു പറഞ്ഞിരുന്നു.

കഴിഞ്ഞ മാസമായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ നടിയും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഇടയ്ക്കുനിന്ന് കയറിയ സവാദ് യുവതിക്ക് സമീപം ഇരിക്കുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു. ബസിലുണ്ടായിരുന്ന കണ്ടക്ടറും ഡ്രൈവറും വിഷയത്തില്‍ ഇടപെടുകയും പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News