ജാർഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞു; മൂന്ന് യാത്രക്കാർ മരിച്ചു, 15 പേർക്ക് പരുക്ക്

ജാർഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞ് മൂന്ന് യാത്രക്കാർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗിരിദിയിലെ ബർകർ നദിയിലേക്കാണ് ബസ് മറിഞ്ഞത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.ഗിരിദി ഡെപ്യൂട്ടി കമീഷണർ നമൻ പ്രിയേഷ് മരണവിവരം സ്ഥിരീകരിച്ചു. സ്ഥലത്ത് പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽപ്പെട്ട ബസ് റാഞ്ചിയിൽ നിന്നും വന്നതാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു.

Also Read: പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികള്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍വര്‍ധന

പരുക്കേറ്റവരെ സുരക്ഷിതമായ സ്ഥലങ്ങളിൽ എത്തിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഇവർക്കായി ഒരുക്കുമെന്നും രഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി ബന്ന ഗുപ്ത അറിയിച്ചു.

Also Read: ഹരിയാന വര്‍ഗീയ കലാപം: ദുരിതത്തിലായി മലയാളി വിദ്യാര്‍ത്ഥികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News