ബംഗാള്‍ – സിക്കിം അതിര്‍ത്തിയില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് അഞ്ച് മരണം

accident

150 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പശ്ചിമബംഗാള്‍ സിക്കിം അതിര്‍ത്തിയിലാണ് സംഭവം. അന്ധേരിക്കും അടല്‍ സേതുവിനും ഇടയിലാണ് അപകടമുണ്ടായത്. ഇത് റാംഗ്‌പോ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ്. സിലിഗുരിയില്‍ നിന്നും ഗാംഗ്‌തോക്കിലെക്ക് സഞ്ചരിക്കുകയായിരുന്ന ബസ് വൈകിട്ട് മൂന്നു മണിയോടെ എന്‍എച്ച് 10ല്‍ നിയന്ത്രണം വിട്ട് തീസ്താ നദിയുടെ തീരത്തേക്ക് വീഴുകയായിരുന്നു.

ALSO READ: http://ഭക്ഷണം മോശമാണെന്ന പരാതിയുണ്ടോ? ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം!

മരിച്ചവരുടെയും പരുക്കേറ്റവരുടെയും ഒരു വിവരങ്ങളും ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. പരുക്കേറ്റവരെ രാംഗ്‌പോയിലെ ആരോഗ്യ കേന്ദ്രത്തിലാണ് ചികിത്സയ്ക്കായി എത്തിച്ചത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാല്‍ മരണം സഖ്യം ഉയരാന്‍ സാധ്യത കൂടുതലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: http://ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ ഒന്നാംഘട്ട ക്രമീകരണങ്ങള്‍ വിജയകരം: സ്പെഷല്‍ ഓഫീസര്‍

അപകടത്തില്‍പ്പെട്ടവരില്‍ വിനോദ സഞ്ചാരികളും ഉള്‍പ്പെട്ടിട്ടുണ്ട്. ക്വാളിറ്റി എന്ന പേരുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ഇത് ദിവസേന വടക്ക് പടിഞ്ഞാറന്‍ ബംഗാളില്‍ നിന്നും സിലിഗുരിലേക്ക് സര്‍വീസ് നടത്തുന്ന വാഹനമാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News