വൈക്കത്ത് നിന്ന് ചെന്നൈയിലേക്കും വേളാങ്കണ്ണിയിലേക്കും ബസ് സർവീസ് ആരംഭിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷനാണ് ബസ് സർവീസുകൾക്ക് തുടക്കം കുറിച്ചത്. മന്ത്രി കെ.ബി. ഗണേഷ് കുമാറും, തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
Also read: കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ
രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധത്തിൻ്റെ ഭാഗം കൂടിയാണ് പുതിയ ബസ് സർവ്വീസ്. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ ‘എമർജിങ് വൈക്കം’ എന്ന സോഷ്യൽ മീഡിയ കൂട്ടായ്മ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ചെന്നൈയിൽ നിന്നും വൈക്കത്തേക്ക് ബസ് സർവീസ് ആരംഭിക്കുന്നതിന് നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം സന്തോഷകരമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
Also read: ‘തൃശൂരിൽ ജൂലൈയിലെ കാലവർഷ കെടുതിയിൽ ഉണ്ടായത് ഗുരുതര നാശനഷ്ടം’: മന്ത്രി കെ രാജൻ
വൈക്കത്തേക്കുള്ള സർവീസിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ പറഞ്ഞു. ആദ്യ യാത്രയിൽ ബസ് മുഴുവൻ യാത്രക്കാരുമായാണ് വൈക്കത്തു നിന്നും പുറപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here