10 ലക്ഷത്തിന്‍റെ പുത്തന്‍ ബസ് സ്റ്റോപ് മോഷണം പോയി, അന്തംവിട്ട് ബംഗളൂരു പൊലീസ്

പത്ത് ലക്ഷം മുടക്കി സ്ഥാപിച്ച പുത്തന്‍ ബസ് സ്റ്റോപ് കള്ളന്‍ കൊണ്ടുപോയി. ദിവസങ്ങൾക്കു മുമ്പ് സ്ഥാപിച്ച  ബസ് ഷെൽറ്ററാണ് ഇരുട്ടി വെളുത്തപ്പോള്‍ അപ്രത്യക്ഷമായത്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള  ബസ് സ്റ്റോപ് മോഷ്ടാക്കള്‍ അടിച്ചോണ്ട് പോയതറിഞ്ഞ് അന്തംവിട്ടിരിക്കുകയാണ് ബെംഗളൂരു പൊലീസ്.

കണ്ണിങ്ഹാം റോഡിലെ ബിഎംടിസി ബസ് ഷെൽറ്ററാണ് അജ്ഞാതർ മോഷ്ടിച്ചത്. നഗര വ്യാപകമായി ബസ് ഷെൽട്ടറുകൾ നിർമിക്കാനുള്ള ബിബിഎംപി പദ്ധതിയുടെ ഭാഗമായി കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയാണ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ച ഷെൽറ്റർ കഴിഞ്ഞ മാസം 21ന് ഇവിടെ സ്ഥാപിച്ചത്.

ALSO READ: ആ സിനിമയില്‍ എനിക്ക് പകരം ഷാരൂഖ് ഖാന്‍ അഭിനയിച്ചാലും അത് പരാജയപ്പെടുമായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

ഒരാഴ്ചയ്ക്കു ശേഷം ഷെൽറ്റർ പരിശോധിക്കാനെത്തിയ കമ്പനി അധികൃതരാണ് ഇതു മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നതായി ഹൈഗ്രൗണ്ട്സ് പൊലീസ് അറിയിച്ചു.

ALSO READ: ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക്: റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News