സംസ്ഥാനത്ത് സ്വാകാര്യ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചയെത്തുടർന്നാണ് സമരം മാറ്റിവെച്ചത്.
ALSO READ: വധശിക്ഷ വിധി കുറിച്ച പേന അനാഥം; ഇനി ജഡ്ജിമാർ ഉപയോഗിക്കില്ല; വിചിത്രം ഈ കാരണം
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി ചില ഭേദഗതികൾ പരിശോധിക്കാമെന്ന് ബസ് ഉടമകൾക്ക് ഉറപ്പ് നൽകി. സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും ക്യാമറകൾ ഘടിപ്പിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ അകവും പുറവും കാണുന്ന ക്യാമറ ആണെങ്കിൽ എണ്ണത്തിൽ മാറ്റമുണ്ടാകാമെന്നും അക്കാര്യത്തിൽ ഭേദഗതി ആവശ്യമെങ്കിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ALSO READ: ആലുവ പീഡനക്കേസിലേത് ചരിത്രപരമായ വിധി; രാജ്യത്ത് പോക്സോ കേസിലെ ആദ്യ വധശിക്ഷ
വിദ്യാർത്ഥികളുടെ നിരക്ക് വർധനവിലും മന്ത്രി പ്രതികരിച്ചു. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രഘുരാമൻ കമ്മീഷനെ ഏൽപ്പിച്ചിട്ടുണ്ട്
ഡിസംബർ 31ന് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അതിന് ശേഷം വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here