ഒറ്റപ്പാലത്ത് ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു; യുവതിക്ക് പരുക്ക്

bus-accident-two-wheeler

പാലക്കാട് ഒറ്റപ്പാലത്ത് ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം. ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശേരിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.

Read Also: തിരുവല്ലം പൊഴിക്കരയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി

ഇരുചക്രവാഹനം ഓടിച്ച യുവതിക്ക് പരുക്കേറ്റു. യുവതിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് പോകുകയായിരുന്ന ബസും ഇരുചക്ര വാഹനവുമാണ് കൂട്ടിയിടിച്ചത്.

Read Also: കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ വയോധികയ്ക്ക് നായയുടെ കടിയേറ്റു

അതിനിടെ, തിരുവനന്തപുരം തിരുവല്ലം പൊഴിക്കരയില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. മൂന്നു പേരുടെ സംഘമാണ് കുളിക്കാനിറങ്ങിയിരുന്നത്. ലഗുണ റിസോര്‍ട്ടിലെ ജീവനക്കാരാണ് കുളിക്കാനായി ഇറങ്ങിയത്. ആന്റണി, അച്ചു, അനീഷ് എന്നിവരാണ് ഒരുമിച്ച് കുളിക്കാന്‍ ഇറങ്ങിയത്. ഇതില്‍ അനീഷിനെ ആണ് കാണാതായത്. സ്ഥലത്ത് ഫയര്‍ഫോഴ്സ് സംഘം തിരച്ചില്‍ ആരംഭിച്ചു.

News Summary: A bus and a two-wheeler collided in Ottapalam, Palakkad. The accident occurred near Ottapalam East Manissery. The accident took place around 6 pm today.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News