റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ പെൺകുട്ടിയുടെ കയ്യിലൂടെ ബസ് കയറിയിറങ്ങി

മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ പെൺകുട്ടിയുടെ കയ്യിലൂടെ ബസ് കയറി. പാലക്കാട് കൂറ്റനാട് പട്ടാമ്പി റോഡിൽ ദേവലോകം ബാറിന് മുൻ വശത്ത് വെച്ചാണ് അപകടമുണ്ടായത്. മൂന്നാം ക്ലാസുകാരിയാണ് അപകടത്തിൽപ്പെട്ടത്.

also read; കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫുട്ബോൾ താരം ലയണൽ മെസി; വീഡിയോ

റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയിൽ തട്ടി മുത്തശ്ശിയും പെൺകുട്ടിയും റോഡിൽ വീഴുകയായിരുന്നു. ഈ സമയം പട്ടാമ്പി ഭാഗത്ത് നിന്നും വന്ന ബസ് റോഡിൽ വീണ പെൺകുട്ടിയുടെ ഇടത് കൈക്ക് മുകളിലൂടെ കയറി. കൈക്ക് മുകളിൽ കയറി നിന്ന ബസ് വീണ്ടും പുറകോട്ട് എടുക്കുകയായിരുന്നു. പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മുത്തശ്ശിക്കും അപകടത്തിൽ പരുക്ക് പറ്റിയിട്ടുണ്ട്.

also read; രാത്രിയില്‍ സ്‌കൂളിലെ അരി മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ചു, പ്രധാനധ്യാപകന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News