ഹെയർ ഓയിൽ നിർമിക്കാമെന്ന് പറഞ്ഞ് ബിസിനസ് പങ്കാളിയായി, ഒടുവിൽ കോടികൾ തട്ടിയെടുത്ത് ചിലന്തി ജയശ്രീ

ഹെയർ ഓയിൽ നിർമിച്ചു കൈമാറാൻ ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ബിസിനസ് പങ്കാളിയായ സ്ത്രീയും സംഘവും കാർ അടക്കം ഒരു കോടി രൂപയോളം തട്ടിയെടുത്തു മുങ്ങിയതായി പരാതിയുമായി യുവ വ്യവസായി. ബിസിനസ് പങ്കാളിയായിരുന്ന സ്ത്രീയും സംഘവും ബാങ്ക് മാനേജരുടെ പിന്തുണയോട് കൂടിയാണ് വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ഇത്തരം തട്ടിപ്പ് നടത്തിയിരിക്കുന്നത്.വരന്തരപ്പിള്ളി ആണ് സംഭവം

പല തട്ടിപ്പുകേസുകളിൽ പ്രതിയായിട്ടുള്ള ജയശ്രീക്കും (ചിലന്തി ജയശ്രീ–61) കൂട്ടാളികൾക്കുമെതിരെയാണു കേസ്. രേഖകൾ സഹിതമാണ് പരാതി നൽകിയത്. 2020 മുതൽ ആണ് ജയശ്രീ ബിസിനസ്സിൽ ചേർന്നത് .സ്ഥാപനത്തിന് പരസ്യം കണ്ടാണ് ജയശ്രീ വന്നതെന്നും പരാതിക്കാരൻ പറഞ്ഞു. ഉൽപന്നത്തിന്റെ ജിഎസ്ടി റജിസ്ട്രേഷനും ബിസിനസ് ഇടപാടുകളുടെ എളുപ്പത്തിനും തനിക്കു കൂടുതൽ പരിചയമുള്ള വരന്തരപ്പിള്ളി ഐഒബി ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങാമെന്നും അത്പ്രകാരം ജോയിന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയുമായിരുന്നു. പക്ഷെ , ജയശ്രീ തന്റെ കൊച്ചിയിലെ സൂപ്പർമാർക്കറ്റിൽ മാനേജരായും ജോലി ആരംഭിച്ചു.ശേഷം ബിസിനസും സൂപ്പർമാർക്കറ്റും നവീകരിക്കാൻ എന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട് ഇവരും മകനും കൂടി പലതവണയായി 7.25 ലക്ഷം രൂപയോളം കൈപ്പറ്റുകയായിരുന്നു.

ALSO READ: ‘പഴയ സാധനങ്ങൾ വിൽക്കുന്നു’, ആരോപണം ഉന്നയിച്ചവർക്കെതിരെ പരാതി നൽകി മീഷോ

2020 മുതലുള്ള 4 വർഷം സ്ഥാപനത്തിലെ പല ജീവനക്കാരിൽ നിന്നു വായ്പയായും അവരുടെ പേരിൽ സ്വർണം പണയം വച്ചും പണം കൈപ്പറ്റിയതായി വിവരം ലഭിച്ചു. ഇതേത്തുടർന്നാണ് കൂടുതൽ തട്ടിപ്പുകൾ നടന്നതെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് ജയശ്രീയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പിന്നീടു ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ജോയിന്റ് അക്കൗണ്ടുള്ള ബാങ്കിൽ നിന്ന് തന്റെ ഒപ്പുമായി സാമ്യം പോലും ഇല്ലാത്ത പലതരം ഒപ്പുകളിട്ട് 50 ലക്ഷം രൂപ തട്ടിയതായി തിരിച്ചറിഞ്ഞതെന്നും പരാതിക്കാരൻ പറഞ്ഞു. പണം പിൻവലിക്കുന്ന മെസേജ് വരാതിരിക്കാൻ ബാങ്ക് സന്ദേശം ബ്ലോക്ക് ചെയ്തു. ബാങ്ക് മാനേജരുടെ സാധ്യം കൂടി ഇതിനുണ്ടായിരുന്നു, എന്നാൽ മാനേജർ സ്ഥലം മാറിപ്പോയെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News