പുറത്തുവന്ന ആത്മകഥയുടെ ഉള്ളടക്കം ഞാനെഴുതിയതല്ല, വിവാദമുണ്ടാക്കിയതിനു പിന്നിൽ ഡിസി ബുക്ക്സിന്റെ ബിസിനസ് താൽപര്യം; ഇ പി ജയരാജൻ

E P Jayarajan

ആത്മകഥ എഴുതാൻ ഒരാളേയും ഏൽപ്പിച്ചിട്ടില്ല അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങൾ പടച്ചുവിട്ടതെന്നി ഇ പി ജയരാജൻ. പുസ്തകം പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും പുറത്തുവരുന്ന കാര്യങ്ങൾ ഒന്നും താൻ എഴുതിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമുണ്ടാക്കിയതിനു പിന്നിൽ ഡിസി ബുക്ക്സിന്റെ ബിസിനസ് താൽപര്യമാണെന്നും ഇ പി ജയരാജൻ മധ്യമങ്ങളോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും. മാധ്യമങ്ങൾക്ക് ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റ് ചെയ്യാൻ കൊടുത്ത സ്ഥലത്തുനിന്ന് ചോർന്നതാണോ എന്ന് അന്വേഷിക്കണമെന്നും താൻ എഴുതിയ കാര്യങ്ങൾ അല്ല പുസ്തകത്തിൽ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങൾ പടച്ചുവിട്ടതെന്നും അദ്ദേ​ഹം പറഞ്ഞു.

Also Read: ബൃന്ദ കാരാട്ടിന്‍റെ ചരിത്രപരമായ ഇടപെടലിന്‍റെകൂടി വിജയം; ബുൾഡോസർ രാജിനെതിരായ സുപ്രീം കോടതി വിധി ചർച്ചയാകുന്നു

അതേസമയം സംഭവം വളരെ ആസൂത്രിതമായ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്നത്തെ ദിവസം ഈ കാര്യം പുറത്ത് വന്നത് ആസൂത്രിതമാണെന്നും ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് സ്ഥാനാർത്ഥിയെ സംബന്ധിച്ച വിവരങ്ങൾ ഒക്കെ പുസ്തകത്തിൻ്റെ നടുവിൽ വരുന്നു, ഇന്നത്തെ ദിവസം ഈ വാർത്ത വരുമ്പോൾ തന്നെ ഇതിന്റെ പുറകിൽ എന്താണെന്ന് എല്ലാവർക്കും അറിയില്ലേ എന്നും മന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News