ഒരു മലേഷ്യൻ പ്രണയകഥ; കാമുകനെ സ്വന്തമാക്കാൻ യുവതി വേണ്ടെന്ന് വെച്ചത് 2500 കോടിയുടെ സ്വത്ത്

പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാകുന്നവരാണ് ഭൂരിഭാഗം പേരും. ഇപ്പോഴിതാ അത്തരമൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. കാമുകനെ സ്വന്തമാക്കുന്നതിനായി 2500 കോടി രൂപയുടെ കുടുംബസ്വത്തുക്കൾ വേണ്ടെന്ന് വച്ചിരിക്കുകയാണ് പ്രമുഖ ബിസിനസുകാരന്റെ മകള്‍. മലേഷ്യന്‍ വ്യവസായിയായ ഖൂകേ പെങ്ങിന്റെയും മുന്‍ മിസ് മലേഷ്യ പോളിങ് ചായ്‌യുടെയും മകൾ ആഞ്ചലിന്‍ ഫ്രാന്‍സിസാണ് കുടുംബസ്വത്തുക്കൾ വേണ്ടെന്ന് വച്ചത്. 300 മില്യണ്‍ യുഎസ് ഡോളറാണ് ആഞ്ചലിന്റെ പിതാവിന്റെ ആസ്തി. എന്നാൽ കാമുകനുമായുള്ള വിവാഹത്തിന് കുടുംബത്തിന് സമ്മതമല്ലായിരുന്നു. ഇതിന് പിന്നാലെ കോടികളുടെ സ്വത്ത് ആഞ്ചലിന്‍ ഉപേക്ഷിക്കുകയായിരുന്നു.

ALSO READ: മലയാള സിനിമാ രംഗത്തെ ആദ്യ ടെക്നോ മ്യുസിഷ്യന്‍; കെജെ ജോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍

കരീബിയന്‍ വംശജനായ ജെഡിയ ഫ്രാന്‍സിസാണ് ആഞ്ചലിന്റെ കാമുകൻ. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ഇവരുടെ പ്രണയം പൂവിടുന്നത്. പിന്നീട് ഇവർ വിവാഹിതരാകാന്‍ തീരുമാനിക്കുകയും വീട്ടിൽ അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വീടുകളും തമ്മിൽ വലിയ സാമ്പത്തിക അന്തരം ഉള്ളതിനാൽ ആഞ്ചലിന്റെ പിതാവ് വിവാഹത്തിന് അനുമതി നൽകിയില്ല. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

ALSO READ: 75ലക്ഷം രൂപയുടെ അവകാശി ആര്?; വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News