കർണാടകയിൽ വ്യവസായിയെ കാണാതായെന്ന് പരാതി; പാലത്തിനടുത്ത് ബിഎംഡബ്ല്യൂ കാർ തകർന്ന നിലയിൽ

businessman missing

പ്രമുഖ വ്യവസായി മുംതാസ് അലിയെ കർണാടകയിൽ കാണാതായെന്ന് പരാതി. ഇയാളുടെ ബിഎംഡബ്ല്യൂ കാർ തകർന്ന നിലയിൽ മം​ഗളൂരുവിന് സമീപം കുളൂർ പാലത്തിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും മുംതാസ് അലിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

Also Read; അമാനാ എംബ്രേസ് പദ്ധതിയുടെ ഗവേണിങ് ബോഡിയിൽ സ്വർണക്കടത്തുമായി ബന്ധമുള്ളവർ ഉണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം; പി കെ ഫിറോസ്

ജനതാദൾ നേതാവായ ബിഎം ഫറൂഖിൻ്റേയും മുൻ കോൺ​ഗ്രസ് എംഎൽഎ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനാണ് കാണാതായ മുംതാസ് അലി. ഞായറാഴ്ച പുലർച്ചയോടെയാണ് ഇയാളെ കാണാതായതെന്നാണ് റിപ്പോർട്ട്. മുംതാസ് അലിയുടെ തിരോധാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ട മുംതാസ് അലി കാറിൽ ന​ഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്നു. അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം കാർ നിർത്തി, പിന്നീട് വിവരമൊന്നുമില്ല. കാ‍ർ അപകടത്തിൽപ്പെട്ടതായി മനസ്സിലാക്കിയ അലിയുടെ മകളാണ് പൊലീസിൽ വിവരമറിയിച്ചത്, ഇതാണ് പ്രാഥമിക വിവരമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

Also Read; സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; നൃത്തസംവിധായകൻ ജാനി മാസ്റ്ററുടെ അവാർഡ് റദ്ദാക്കി കേന്ദ്രം

മുംതാസ് അലി പാലത്തിൽ നിന്ന് നദിയിലേയ്ക്ക് ചാടാനുള്ള സാധ്യതയുണ്ടെന്നും കമ്മീഷണർ പങ്കുവെച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും കോസ്റ്റ് ​ഗാർഡും നദിയിൽ തിരച്ചിൽ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News