‘തായ്‌ലന്‍ഡിൽ പോണം, പക്ഷെ സംഭവം ഭാര്യ അറിയരുത്’, ഒടുവിൽ യുവാവ് ചെയ്‌ത കള്ളത്തരത്തിന് പണി കിട്ടിയത് എയർ പോർട്ടിൽ വെച്ച്; അറസ്റ്റിലായി 33 കാരൻ

തായ്‌ലന്‍ഡിൽ പോകുന്നത് ഭാര്യ അറിയാതിരിക്കാന്‍ പാസ്പോർട്ടിലെ പേജുകളില്‍ കൃത്രിമം കാണിച്ച യുവാവിനെ പിടികൂടി പൊലീസ്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് തുഷാര്‍ പവാര്‍ എന്ന 33 കാരൻ പിടിയിലായത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യവും ബാങ്കോക്കിലേക്കും തായ്‌ലന്‍ഡിലേക്കും യാത്ര നടത്തിയ യുവാവ് ഭാര്യ ഇക്കാര്യം അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടിലെ 12 പേജുകളില്‍ കൃത്രിമം കാണിക്കുകയായിരുന്നുവെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

ALSO READ: ‘വിഷയത്തെ മതപരമായി കാണരുത്, അപേക്ഷയാണ്’, ‘ആസിഫിനോട് നന്ദിയുണ്ട്, കലാകാരൻ എന്ന നിലയിൽ അയാൾ ചെയ്‌തത്‌ നല്ല കാര്യം’: രമേശ് നാരായണൻ

3 മുതല്‍ 10 വരെയുള്ള പാസ്‌പോര്‍ട്ടിലെ പേജുകളും 17 മുതല്‍ 20 വരെയുള്ള പേജുകളും വെള്ള പേപ്പര്‍ വെച്ച് ഒട്ടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തുഷാറിനെ തടഞ്ഞുവെച്ചത്. പാസ്സ്പോർട്ടിൽ നിന്ന് ഇയാൾ ചില പേജുകള്‍ കീറി മാറ്റുകയും ചെയ്‌തിട്ടുണ്ട്‌. മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്‍ഡിലേക്ക് ഇയാൾ നടത്തിയ യാത്രകള്‍ ഭാര്യ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.

ALSO READ: ‘ആ മാപ്പ് മനസിൽ നിന്ന് വന്നതല്ല, രമേശ് നാരായണന്‍ മുതിര്‍ന്ന സംഗീത സംവിധായകനാണെങ്കിൽ ആസിഫ് ഇപ്പോള്‍ സീനിയര്‍ നടനാണ്’, പ്രതികരണവുമായി ധ്യാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News