ഒരു മാസത്തെ ഇലക്ട്രിസിറ്റി ബില്ല് 210 കോടിയിലധികം, പകച്ച് യുവാവ്, സംഭവം ഷിംലയില്‍

ഒരുമാസത്തെ ഇലക്ട്രിസിറ്റി ബില്‍ കണ്ട് പകച്ച് ഉപഭോക്താവ്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം. 210 കോടിയലധികം രൂപയാണ് യുവാവിന് ഇലക്ട്രിസിറ്റി ബില്ലായി ലഭിച്ചത്. 2,10,42,08,405 രൂപയുടെ ബില്ലാണ് ലഭിച്ചത്.

കഴിഞ്ഞ തവണ 2500 രൂപയാണ് ഇലക്ട്രിസിറ്റി ബില്‍ അടച്ചതന്ന് ബിസിസിസ്സുകാരനായ യുവാവ് പറയുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് ബില്ലില്‍ പിശക് വന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭീമമായ ബില്‍ ലഭിച്ചതോടെ യുവാവ് ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി പരാതിപ്പെടുകയായിരുന്നു. പിന്നീട് 4,047രൂപയുടെ ശരിയായ വൈദ്യതി ബില്‍ നല്‍കുകയും ചെയ്തു.

കുട്ടികളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിൽ; യുപിയിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഉത്തർ പ്രദേശിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മീററ്റിലെ ലിസാരി ഗേറ്റ് ഏരിയയിലാണ് സംഭവം. ദമ്പതികളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ചവരുടെ എല്ലാവരിയുടെയും തലയിൽ പരുക്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്തോ ഭാരമുള്ള വസ്തുകൊണ്ട തലയ്ക്കടിച്ചതിന്റെ അടയാളമാകാം ഇതെന്നാണ് പൊലീസ് നിഗമനം.

ALSO READ; കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മരിച്ച അഞ്ച് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.ഇതിന്റെ റിപ്പോർട്ട് വന്നാൽ മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താൻ കഴിയു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം വ്യക്തി വൈരാഗ്യം മൂലമുള്ള ഒരു കൊലപാതകം ആയിരുന്നു ഇതെന്ന ഒരു സംശയം കൂടി പൊലീസിനുണ്ട്.കഴിഞ്ഞ ദിവസം അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്.

ഇവിടെ എത്തിയപ്പോൾ വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇത് തകർത്ത് പൊലീസ് സംഘം വീടിനുള്ളിൽ കയറിയതോടെയാണ് അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം അടക്കം പരിശോധന നടത്തിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News