പ്രമുഖ വ്യവസായി ടിപിജി നമ്പ്യാർ അന്തരിച്ചു

T P G NAMBIAR

പ്രമുഖ വ്യവസായിയും ഇലക്ട്രോണിക്സ് ഉപകരണ നിർമാണ ബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപക ഉടമയുമായ ടിപിജി നമ്പ്യാർ (96 )അന്തരിച്ചു.ബംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.

1963ൽ ആണ് അദ്ദേഹം ബിപിഎൽ ഇന്ത്യ സ്ഥാപിച്ചത്.​ ഇതേ പേരിലുള്ള ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ച്, ഇന്ത്യൻ പ്രതിരോധസേനകൾക്ക് വേണ്ടിയുള്ള ചെറു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചായിരുന്നു കമ്പനിയുടെ തുടക്കം.കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഇന്ത്യയിൽ വലിയ മുന്നേറ്റമുണ്ടാക്കിയ കമ്പനിയായിരുന്നു ഇത്.

ALSO READ; മഹാരാഷ്ട്രയും ജാര്‍ഖണ്ഡും തെരഞ്ഞെടുപ്പ് ചൂടിൽ; പ്രചരണത്തിനായി ദേശീയ നേതാക്കള്‍ എത്തും

ടിപിജി നമ്പ്യാരുടെ സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ 11 മണിയോടെ കൽപ്പള്ളി ശ്മശാനത്തിൽ നടക്കും.മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിൻ്റെ മരുമകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News