വെറും ബട്ടർ ചിക്കനല്ല; അടിപൊളി രുചിയിൽ ഒരു ബട്ടർ ചിക്കൻ ഫ്രൈ

മിക്ക ആളുകയുടെയും ഇഷ്ടവിഭവമാണ് ബട്ടർ ചിക്കൻ. അതുപോലെ തന്നെ ചിക്കൻ ഫ്രൈയും. ഇത് രണ്ടും കൂടെ ചേർത്ത് ഒരു ബട്ടർ ചിക്കൻ ഫ്രൈ ട്രൈ ചെയ്ത് നോക്കിയാലോ. വീട്ടിൽ തന്നെയുണ്ടാക്കാം ഈ രുചികരമായ വിഭവം.

Also Read: സ്റ്റിക്കറുകൾ നിർമിക്കാം,പങ്കുവെയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ചേരുവകൾ

ചിക്കൻ
മുട്ടയുടെ വെള്ള
സോയ സോസ്
വൈറ്റ് പേപ്പർ പൌഡർ
വിനാഗിരി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ബട്ടർ
എണ്ണ
പച്ചമുളക്
വെളുത്തുള്ളി
സ്പ്രിങ് ഒനിയൻ
കോൺ ഫ്ലോർ

Also Read: എളുപ്പത്തിൽ ഇനി വീട്ടിലും ഉണ്ടാക്കാം ചോക്ലേറ്റ് പുഡ്ഡിംഗ്

പാകം ചെയ്യുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കനിൽ ഉപ്പ്, മുട്ടയുടെ വെള്ള, സോയ സോസ്, വൈറ്റ് പെപ്പർ പൗഡർ, വിനാഗിരി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത ശേഷം കുറഞ്ഞത് ഒരു 20 മിനിറ്റെങ്കിലും ഇത് മാറ്റി വെയ്ക്കുക. ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ മാരിനേറ്റ് ചെയ്ത ചിക്കൻ നന്നായി വറുത്തെടുക്കുക. ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കണം.

മറ്റൊരു പാനിൽ ബട്ടർ ചേർത്ത് ഉരുകി വരുമ്പോൾ അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളി, പച്ചമുളക്, സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് വഴറ്റണം. ഇവ വഴന്ന് വരുമ്പോൾ ഉപ്പും കുരുമുളകും ചേർക്കുക. ഇളക്കിയ ശേഷം ഇതിലേയ്ക്ക് കോൺ ഫ്ലോർ ചേർത്ത് കലക്കിയ വെള്ളം ഒഴിച്ച് കൊടുക്കുക. അതിന് ശേഷം ഇളക്കുക. കട്ടി ആയി വരികയാണെങ്കിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് അല്പം ലൂസ് ആക്കിയെടുക്കാം. ഇനി ഏകദേശം ഒരു മിനിറ്റ് ഇത് പാകം ചെയ്യാം. ഇതിലേയ്ക്ക് നേരത്തെ വറുത്ത് മാറ്റി വെച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി എടുക്കുക. കൊതിയൂറുന്ന ബട്ടർ ചിക്കൻ ഫ്രൈ തയാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News