വെറും പത്ത് മിനുട്ട് മതി ബട്ടര്‍ – ചോക്ലേറ്റ് കുക്കീസ് സിംപിളായി വീട്ടിലുണ്ടാക്കാം. നല്ല സോഫ്റ്റായ മധുരമൂറും കുക്കീസ് വീട്ടിലുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് വളരെയേറെ ഇഷ്ടപ്പെടും.
ചേരുവകള്‍
മൈദ – 250 ഗ്രാം
വെണ്ണ ( ഉപ്പില്ലാത്തത് ) – 150 ഗ്രാം
കൊക്കോ പൗഡര്‍ – ഒന്നര ടേബിള്‍ സ്പൂണ്‍
ബേക്കിങ് സോഡാ – കാല്‍ ടീ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് – 150 ഗ്രാം
വാനില്ല എസ്സെന്‍സ് – കാല്‍ ടീ സ്പൂണ്‍
Also Read : റെസ്‌റ്റോറന്റ് രുചിയില്‍ ചിക്കന്‍ ഷവര്‍മ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം
തയ്യാറാക്കുന്ന വിധം
മൈദ, സോഡാപ്പൊടി, കൊക്കോ പൌഡര്‍ എന്നിവ അരിച്ചെടുക്കുക.
വെണ്ണയും, പഞ്ചസാരപ്പൊടിയും ഒരുമിച്ചാക്കി ഒരു സ്പൂണ്‍ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക.
ശേഷം അതിലേക്ക് വാനില എസ്സെന്‍സ് ചേര്‍ക്കുക.
അതിലേക്ക് അരിച്ചെടുത്ത ചേരുവകള്‍ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
അതില്‍ നിന്നും ഓരോ ഉരുളകള്‍ എടുത്ത് വട്ടത്തില്‍ പരത്തി 10 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍ 160 ഡിഗ്രി സെന്റിഗ്രെഡില്‍ 25 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here