മുട്ടയും വേണ്ട ഓവനും ഇല്ലാതെ ബട്ടര്‍ കുക്കീസ് വീട്ടില്‍ തയ്യാറാക്കാം സിംപിളായി. കേള്‍ക്കുമ്പോള്‍ ഇതെങ്ങനെ എന്ന് ചിന്തിക്കുമെങ്കിലും വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ആവശ്യമുള്ള ചേരുവകള്‍:
മൈദ – 100 ഗ്രാം
കോണ്‍ഫ്‌ളവര്‍ – 20 ഗ്രാം
ഉപ്പ് – പാകത്തിന്
വെണ്ണ – നൂറ് ഗ്രാം (ഉപ്പ് ചേര്‍ക്കാത്തത്)
വനില എസ്സന്‍സ് – 1 ടീസ്പൂണ്‍
പഞ്ചസാര പൊടിച്ചത് – 50 ഗ്രാം
പാല്‍ -1 ടേബിള്‍ സ്പൂണ്‍
ചൊക്ലേറ്റ് ചിപ്‌സ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
അടി കുഴിയുള്ള ഒരു പാത്രം എടുക്കുക. അതിന് ഉള്ളിലേക്ക് ഒരു ചെറിയ സ്റ്റാന്റ് ഇറക്കി വെക്കുക.
കുക്കീസ് ബേക്ക് ചെയ്യുന്നതിന് വേണ്ടി രണ്ട് ട്രേ അല്‍പം എണ്ണ തേച്ച് എടുക്കുക
വെണ്ണ നല്ലതുപോലെ മിക്സ് ചെയ്ത് സോഫ്റ്റ് ആക്കി എടുക്കണം
ഇതിലേക്ക് വനില എസ്സന്‍സ് ചേര്‍ത്ത് മിക്സ് ആക്കിയ ശേഷം പൊടിച്ച് വെച്ചിരിക്കുന്ന പഞ്ചസാര അല്‍പ്പാല്‍പമായി ചേര്‍ത്ത് കൊടുക്കാം.
ഇത് വെണ്ണയില്‍ മിക്സ് ചെയ്ത ശേഷം ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
ഇതിലേക്ക് മൈദയും കോണ്‍ഫ്ളവറും ഉള്ള മിശ്രിതം നല്ലതുപോലെ ചേര്‍ത്ത് കൊടുക്കണം.
ഒരു പൈപ്പിംഗ് ബാഗ് എടുത്ത് ഇതിലേക്ക് കുഴച്ച് വെച്ചിരിക്കുന്ന മാവ് ഇതിലേക്ക് ആക്കി ബേക്കിംഗ് ട്രേയ്ക്ക് മുകളിലേക്ക് വട്ടത്തില്‍ ആക്കി കൊടുക്കാം.
കുക്കീസിന് മുകളില്‍ ചോക്ലേറ്റ് ചിപ്സ് വിതറുക
ശേഷം നമ്മള്‍ പ്രിഹീറ്റ് ചെയ്ത് വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഇറക്കി വെക്കുക.
ഏകദേശം 20 മിനിറ്റോളം തീ കുറച്ച് വെച്ച് വേണം കുക്കീസ് ബേക്ക് ചെയ്ത് എടുക്കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here