ബട്ടർ ഗാർലിക് നാൻ സിംപിളായി വീട്ടില്‍ തയ്യാറാക്കാം

നല്ല കിടിലന്‍ ബട്ടര്‍ ഗാര്‍ലിക് നാന്‍ സിംപിളായി വീട്ടില്‍ തയ്യാറാക്കിയാലോ? കുറഞ്ഞ സമയംകൊണ്ട് നല്ല കിടിലന്‍ രുചിയില്‍ ബട്ടര്‍ ഗാര്‍ലിക് നാന്‍ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മൈദ –  1 1/2 കപ്പ്

തൈര്  – 1/4 കപ്പ്

ഉപ്പ്  – ആവശ്യത്തിന്

എണ്ണ –  1 ടീസ്പൂണ്‍

ബേക്കിംഗ് പൗഡര്‍  – 1/2 ടീസ്പൂണ്‍

വെളുത്തുള്ളി  – 5 എണ്ണം (ചതച്ചെടുത്തത്)

ബട്ടര്‍ –  1/2 കപ്പ്

കൊറിയന്‍ഡര്‍ ലീവ്‌സ്  – കുറച്ച്

തയ്യാറാക്കുന്ന വിധം

മൈദ, ബേക്കിംഗ് പൗഡറും ഉപ്പും ചതച്ച വെളുത്തുള്ളിയും ചേര്‍ത്ത് യോജിപ്പിച്ചതിനുശേഷം എണ്ണയും തൈരും ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക.

കൊറിയന്‍ഡര്‍ ലീവ്‌സ് ചെറുതായി കൊത്തിയരിഞ്ഞതും ചേര്‍ത്തതിന് ശേഷം ഒരു മണിക്കൂര്‍ അടച്ചുവയ്ക്കുക.

കടായി അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ മാവ് ഓവല്‍ ഷേപ്പില്‍ പരത്തിയെടുക്കുക.

മുകളില്‍ നല്ലരീതിയില്‍ വെള്ളം തടവുക. വെള്ളം തടവിയ വശം ദോശ തവയില്‍ വയ്ക്കുക.

( സാധാരണ രീതിയില്‍ ചപ്പാത്തി ഉണ്ടാക്കുന്നതുപോലെ ഇത് ചെയ്യാം )

ഇല്ലെങ്കില്‍ നാന്‍ ഇട്ട ഉടനെ ദോശ തവ കമിഴ്ത്തി വയ്ക്കുക.

കുറച്ചു കഴിഞ്ഞാല്‍ നേരെ വച്ച് നാന്‍ ചുട്ട് എടുക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News