ചില ജില്ലകളിൽ മഴ പെയ്തെങ്കിലും കേരളം ചുട്ടുപൊള്ളുകയാണ്. വേനൽച്ചൂടിനെ അതിജീവിക്കാൻ ധാരാളം വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്. വീട്ടിൽ നമുക്ക് എളുപ്പത്തിലുണ്ടാക്കാവുന്ന സംഭാരം നല്ലൊരു ദാഹശമനിയാണ്. ഒപ്പം തന്നെ ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.
സംഭാരത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഹൃദയം, ശ്വാസകോശം, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത്രയേറെ ഗുണങ്ങളുള്ള സംഭാരം എങ്ങനെ തയാറാക്കാമെന്ന് നമുക്ക് നോക്കിയാലോ?
ഇതിനായി അര കപ്പ് തൈര് എടുക്കുക. ഇതിലേയ്ക്ക് കുറച്ച് ഉപ്പ് ചേര്‍ക്കണം. ശേഷം അരക്കപ്പ് തണുത്ത വെള്ളം ചേര്‍ക്കണം. അതുപോലെ, കായത്തിന്റെ പൊടി, ജീരകം, ഉപ്പ് എന്നിവ ഒരു നുള്ള് വീതം ചേര്‍ക്കുക. അര ടേബിള്‍സ്പൂണ്‍ മല്ലിയിലയും ചേര്‍ക്കാം. ഇവയെല്ലാം ചേര്‍ത്ത് മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here