സവാളയും കൊച്ചുള്ളിയും വേണ്ട; ഇതാ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു റിച്ച് ഓംലറ്റ്

ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു റിച്ച് ഓംലറ്റ്. സവാളയും കൊച്ചുള്ളിയും ഇല്ലാതെ ബട്ടര്‍ ഉപയോഗിച്ച് നല്ല റിച്ച് ഓംലറ്റ് തയ്യാറാക്കുന്നത് എങ്ങനെയാണ്.

ചേരുവകള്‍

3 വലിയ മുട്ടകള്‍

ഉപ്പ് – ആവശ്യത്തിന്

ഉപ്പില്ലാത്ത ബട്ടര്‍

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മുട്ട, ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക.

സ്റ്റൗ ഓണ്‍ ആക്കി ഓംലറ്റ് പാന്‍ അതിനു മുകളില്‍ വയ്ക്കുക.

ഇതിലേക്ക് ബട്ടര്‍ വയ്ക്കുക.

ബട്ടര്‍ ഉരുകാന്‍ തുടങ്ങുമ്പോള്‍ പാന്‍ ഉയര്‍ത്തി എല്ലാ ഭാഗത്തുമാവാന്‍ വട്ടം ചുറ്റിക്കുക.

ബട്ടര്‍ ഉരുകിക്കഴിയുമ്പോള്‍ കലക്കിവച്ച മുട്ട ഇതിലേക്ക് ഒഴിക്കുക.

ഇത് ചെറുതായി ചൂടായി വരുമ്പോള്‍ ഒരു സ്പാറ്റുല ഉപയോഗിച്ച് നന്നായി ഇളക്കുക.

ഇളം മഞ്ഞ നിറത്തില്‍ ഓംലറ്റ് വെന്തുവരുന്ന സമയത്ത് അരികില്‍ നിന്നും പതിയെ വേര്‍പെടുത്താന്‍ തുടങ്ങുക.

തീ നന്നായി കുറച്ച് പാന്‍ ചെരിച്ചു പിടിച്ചശേഷം ഓംലറ്റ് ശ്രദ്ധാപൂര്‍വ്വം പതിയെ ചുരുട്ടിച്ചുരുട്ടി എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News