നിരവധി ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ശംഖുപുഷ്പ ചായ അഥവാ ബ്ലൂ ടീ തയ്യാറാക്കിയാലോ. ഔഷധ ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശംഖുപുഷ്പം ചായ കുടിക്കുന്നത് ശരീരത്തിന് ഏറെ ആരോഗ്യപ്രദമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ട്രോപെയ്ൻ ആൽക്കലോയിഡുകൾ പോലുള്ള ആൻ്റി സൈക്കോട്ടിക് സസ്യ സംയുക്തങ്ങൾ തലച്ചോറിനെ വിശ്രമിക്കാനും സമ്മർദം ഒഴിവാക്കാനും വരെ സഹായിക്കും.
ദഹനം മെച്ചപ്പെടുത്തൽ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തൽ, വേദനകൾ കുറക്കാൻ, സമ്മർദ്ദം ഒഴിവാക്കൽ എന്നിവക്കെല്ലാം ശംഖുപുഷ്പ ചായ ഏറെ ഉപയോഗപ്രദമാണ്.
also read: ചിക്കന്‍ കൊണ്ട് ഗംഭീരമായ ഗ്രീന്‍ ഗ്രേവി തയ്യാറാക്കിയാലോ, ചപ്പാത്തിക്കൊപ്പം അടിപൊളി!
ഇത് തയ്യാറാക്കുന്നതിനായി ശംഖുപുഷ്പത്തിന്റെ ഇതളുകള്‍ ആണ് ആവശ്യം. ചെടിയില്‍ നിന്ന് നേരിട്ട് പറിച്ചെടുക്കുന്ന ഇലകളോ അല്ലെങ്കില്‍ ഉണക്കിയ ഇതളുകളോ ഉപയോഗിക്കാം.ഒരു ഗ്ലാസ് വെള്ളത്തില്‍ മൂന്ന് ശംഖുപുഷ്പമിട്ട് നന്നായി തളപ്പിച്ച് ചെറിയ ചൂടോടെ കുടിക്കാവുന്നതാണ്. പഞ്ചസാരയോ മറ്റ് കഫീനുകളോ ഇതിനു ആവശ്യമില്ല. ബ്ലൂ നിറത്തില്‍ തന്നെയായിരിക്കും ചായ ലഭിക്കുന്നത്. ശംഖുപുഷ്പം ഉണക്കി പൊടിച്ച പൊടി ഉപയോഗിച്ചും ചായ തയ്യാറാക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here