വനിതാനേതാവിന്റെ പരാതി; ബി.വി.ശ്രീനിവാസിന് മുൻകൂർ ജാമ്യം

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് സുപ്രീംകോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് അസം സംസ്ഥാന മുന്‍ പ്രസിഡന്റ് അങ്കിത ദത്തയുടെ പരാതിയിലാണ് ജാമ്യം ലഭിച്ചത്.

അസം പോലീസ് രെജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും അന്വേഷണ സംഘത്തിന് മുൻപാകെ ശ്രീനിവാസൻ 22നു ഹാജരാകാൻ നിർദ്ദേശമുണ്ട്. നേരത്തെ, മാര്‍ച്ച് 25ന് ഛത്തീസ്ഗഡില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ശ്രീനിവാസ് തന്നെ ലിംഗപരമായി അവഹേളിക്കുകയും മേല്‍ക്കോയ്മ കാണിക്കുകയും ചെയ്തതായി അങ്കിത പരാതി നൽകിയിരുന്നു. ഐപിസി സെക്ഷന്‍ 509, 294, 341, 352, 354, 354 എ (iv), 506, ഐടി ആക്ട് സെക്ഷന്‍ 67 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്.

എന്നാൽ, പരാതി നൽകിയ അങ്കിതയെ പുറത്താക്കുകയാണ് കോൺഗ്രസ് ചെയ്തത്. പാർട്ടിവിരുദ്ധ നടപടികൾ കൈക്കൊണ്ടത് മൂലം പുറത്താക്കുന്നു എന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് പുറമെ സെക്രട്ടറി ഇന്‍ ചാര്‍ജ് വര്‍ധന്‍ യാദവിനെതിരെയും ആരോപണവുമായി അങ്കിത ദത്ത് രംഗത്തെത്തിയിരുന്നു. ഇതാണ് പുറത്താക്കലിലേക്ക് എത്തിച്ചതെന്ന് സൂചനകൾ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News