ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

BJP

ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട്ടില്‍- നവ്യാ ഹരിദാസ്, പാലക്കാട് സി കൃഷ്ണകുമാര്‍, ചേലക്കര കെ ബാലകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കും. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറാണ് നവ്യ ഹരിദാസ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സി.കൃഷ്ണകുമാര്‍. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്.

ALSO READ:സത്യന്‍ മൊകേരിക്ക് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം

സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഉണ്ടായിരുന്നെങ്കിലും ദേശീയ നേതൃത്വം അംഗീകരിച്ചില്ല. പാലക്കാട് മത്സരിക്കാനായിരുന്നു ഇരുവരും താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം വെട്ടി. കോഴിക്കോട് നഗരസഭാംഗമായ നവ്യാഹരിദാസ് മഹിളാ മോര്‍ച്ച സംസ്ഥാന നേതാവാണ്. പാലക്കാട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സി. കൃഷ്ണ കുമാര്‍. ചേലക്കരയില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയും തിരുവില്വാമല പഞ്ചായത്തംഗവുമാണ് കെ ബാലകൃഷ്ണന്‍.

ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ പോരാട്ട ചിത്രം വ്യക്തമായി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 66 സീറ്റുകളിലേക്കുളള ലിസ്റ്റാണ് പുറത്തുവിട്ടത്. ജെഎംഎമ്മില്‍ നിന്ന് ബിജെപിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ചമ്പയ് സോറന്‍ സരായ്കെല്ലാ സീറ്റില്‍ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാന്‍ഡി ധന്‍വറില്‍ നിന്ന് ജനവിധി തേടും. ജംതാരയില്‍ നിന്ന് സീതാ സോറനും ജഗ്നാഥ്പൂരില്‍ നിന്നും ഗീതാ കോഡയും മത്സരിക്കും. കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അസ്സം, ബിഹാര്‍, ഛത്തീസ്ഗഡ്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍ സംസ്ഥാനങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ:കോഴിക്കോട് എടിഎമ്മിലേക്ക് കൊണ്ടുപോയ 25 ലക്ഷം കവര്‍ന്നതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News