ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നല്ല വിജയം ഉണ്ടാകും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

kb ganesh kumar

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പാലക്കാട് ഇടതുപക്ഷം വന്‍ഭൂരിപക്ഷത്തോടെ ജയിക്കും. ഇടതുപക്ഷത്തിന്റെ മതേതര നിലപാടിനൊപ്പമാണ് ജനങ്ങള്‍. ആര്‍ക്കാണ് ജനങ്ങളെ സഹായിക്കാന്‍ കഴിയുക എന്നത് അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ:മദ്രസ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. വയനാട്ടുകാര്‍ക്ക് എംപിയെ കാണാന്‍ ദില്ലിക്ക് പോകേണ്ടി വരരുത്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന എംപി വേണോ അല്ലാത്ത ആള്‍ വേണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News