ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് വന്‍ വിജയം നേടും: എ വിജയരാഘവന്‍

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റിലും ഇടതുപക്ഷം ജയിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പാലക്കാട് എഴുതിത്തള്ളേണ്ട സീറ്റ് അല്ല. നേരത്തെയും പാലക്കാട് സിപിഐഎം വിജയിച്ച സീറ്റ് ആണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിജയസാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:മനുഷ്യക്കടത്ത് സംഘം ലാവോസിലേക്ക് ആളുകളെ കടത്തിയത് സൈബർ തട്ടിപ്പിന്, ഇരയായത് നൂറിലധികം മലയാളികൾ

പാലക്കാട്ടെ വോട്ട് മാറിക്കല്‍ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. വിവരം ഇല്ലാത്തവര്‍ക്ക് മാത്രമേ സിപിഐഎം വോട്ട് മറിക്കും എന്ന് പറയാന്‍ കഴിയുകയുള്ളൂ. സിപിഐഎമ്മിനെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:കൊച്ചിയിലെ കൂട്ട മൊബൈൽ മോഷണം: അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News