ആളിത്തിരി കൂടിയാലും കുഴപ്പമില്ല, യാത്ര കെങ്കേമമാക്കാം! ഇന്ത്യൻ നിരത്തുകളിൽ തരംഗമാകാൻ ഇമാക്സ് 7 റെഡി

BYD EMAX7

ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിലേക്ക് ഒരു വിദേശ ബ്രാൻഡ് അവതരിപ്പിക്കുന്ന മോഡൽ കൂടി എത്തി. മികച്ച ഫീച്ചറുകൾ അടക്കം ഉൾക്കൊള്ളിച്ച് ചൈനീസ് ബ്രാൻഡായ ബിവൈഡി പുറത്തിറക്കിയ
ഇമാക്സ് 7 ആണ് ഈ മോഡൽ. ഇലക്ട്രിക് കാർ മോഡലുകൾ രാജ്യത്ത് ധാരാളം ഉണ്ടെങ്കിലും സിറ്റിംഗ് കപ്പാസിറ്റിയാണ് ഇതിനെ മറ്റുള്ള മോഡലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ALSO READ; ഇനി പന്തുതട്ടാനില്ല! മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് വിരമിക്കൽ പ്രഖ്യാപിച്ചു

6 ,7 സിറ്റിംഗ് കപ്പാസിറ്റി വേരിയന്റുകളിലാണ് ഈ മോഡൽ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. നൂതന സവിശേഷതകളുമായാണ് കാറിന്റെ ക്യാബിൻ കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത്. 1.42 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പനോരമിക് സൺറൂഫ് ഇതിലുണ്ട്. 6 സീറ്റർ വേരിയന്റിൽ ക്യാപ്റ്റൻ സീറ്റുകളും
7 സീറ്റർ വേരിയൻ്റിൽ, ക്യാപ്റ്റൻ സീറ്റിനൊപ്പം മധ്യഭാഗത്ത് ബെഞ്ച് സീറ്റും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. 12.8 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ ഇവിടെയുണ്ട്.

ALSO READ; ഇനി പന്തുതട്ടാനില്ല! മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് വിരമിക്കൽ പ്രഖ്യാപിച്ചു

രണ്ട് വയർലെസ് ഫോൺ ചാർജിംഗ് പാഡുകൾ, വെൻ്റിലേറ്റഡ് ഫീച്ചറുകളുള്ള ലെതറെറ്റ് സീറ്റുകൾ, പുതിയ ഡ്രൈവ് നോബ്, ഇലക്ട്രിക്കൽ പവർഡ് ടെയിൽഗേറ്റ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയും കാറിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്. 55.4 കിലോവാട്ട് , 71.8 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനു കൾ ഈ മോഡലിൽ ലഭിക്കും. കാറിന്റെ സിംഗിൾ ചാർജ് റേഞ്ച് 530 കിലോമീറ്ററാണ്. 26.9 ലക്ഷം രൂപ മുതലാണ് ഇവിയുടെ വില ആരംഭിക്കുന്നത്.

ENGLISH SUMMARY: BYD eMAX7 EV LAUNCHED IN INDIA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News