ബില്‍ഡ് യുവര്‍ ഡ്രീംസ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് മോഡല്‍ മാര്‍ച്ച് അഞ്ചിന് അവതരിപ്പിക്കും. ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ബി.വൈ.ഡി. സ്വന്തമായി വികസിപ്പിച്ചിട്ടുള്ള ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയുമായാണ് സീല്‍ എത്തുന്നത്. ഇരട്ട ഇലക്ട്രിക് മോട്ടോര്‍ ലേഔട്ടുമായാണ് സീല്‍ ഇന്ത്യയില്‍ എത്തുന്നത്.
3.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്തും ബി.വൈ.ഡി. സീലില്‍ നല്‍കുന്നുണ്ട്. 61.4 കിലോവാട്ട്, 82.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് സീല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61.4 khw ബാറ്ററി പാക്ക് മോഡലിന് ഒറ്റത്തവണ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ചും 82.5 kwh ബാറ്ററി പായ്ക്ക് മോഡലില്‍ 700 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.
ആഡംബര സ്പോര്‍ട്സ് കാറുകളോട് സൗന്ദര്യത്തോടു കൂടിയാണ് സീല്‍ നിരത്തുകളില്‍ എത്തുന്നത്. ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള സ്പ്ലിറ്റ് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ബൂമറാങ് ഷേപ്പിലെ ഡി.ആര്‍.എല്‍. കൂര്‍ത്ത ബമ്പര്‍, താരതമ്യേന നീളം കൂടിയ ബോണറ്റ്, ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള എയര്‍ഡാം എന്നിവയാണ് മുന്‍വശത്തെ സൗന്ദര്യം. 4800 എം.എം. നീളത്തിലും 1875 എം.എം. വീതിയിലും 1460 എം.എം. ഉയരത്തിലുമാണ് സീല്‍ ഇ.വി. ഒരുങ്ങിയിരിക്കുന്നത്. കൂപ്പെ മാതൃകയിലുള്ള ഗ്ലാസ് റൂഫാണ് സീലില്‍ നല്‍കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here