‘ജൂലൈ മാസത്തെ ശമ്പളം ഉറപ്പായും തരും, പക്ഷേ സമയം വേണം; ഞാന്‍ എവിടേക്കും ഒളിച്ചോടിപ്പോയിട്ടില്ല’: ബൈജു രവീന്ദ്രന്‍

byju

മലയാളിയായ ബൈജു രവീന്ദ്രന്റെ വിദ്യാഭ്യാസ ടെക്‌നോളജി സ്ഥാപനമായ ബൈജൂസില്‍ ജീവനക്കാര്‍ക്കുള്ള ജൂലൈയിലെ ശമ്പള വിതരണം മുടങ്ങി. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാന്‍ ബൈജൂസിന് കഴിയില്ല. അതിനാലാണ് ജൂലൈ മാസത്തെ ശമ്പളം തരാന്‍ കഴിയാത്തതെന്ന് ബൈജു ജീവനക്കാരോട് പറഞ്ഞു.

നിലവിലെ കേസുകളാണ് ശമ്പള വിതരണത്തെ ബാധിക്കുന്നതെന്ന് വ്യക്തമാക്കി സിഇഒ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് കത്ത് അയച്ചു. ഞാന്‍ എങ്ങും ഒളിച്ചോടിയിട്ടില്ലെന്നും ശമ്പളം തരുമെന്നും കത്തില്‍ ബൈജു പറയുന്നു.

അക്കൗണ്ടിന്റെ നിയന്ത്രണം തിരിച്ചുകിട്ടിയാല്‍ കടമെടുത്തായാലും ശമ്പളം നല്‍കും. വെറും വാക്കല്ല, അത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read : ‘എംപോക്സിൽ സംസ്ഥാനം ജാഗ്രത പാലിക്കണം, ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം’: ആരോഗ്യമന്ത്രി വീണ ജോർജ്

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള 158 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് കുടിശികക്കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് ബൈജൂസിനെതിരായ പാപ്പരത്ത നടപടി നാഷണല്‍ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു.

കുടിശിക വീട്ടിയതോടെ ബൈജൂസിന് മേലുള്ള നിയന്ത്രണം മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന് തിരിച്ചു കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍, ബൈജൂസിന് 10,000 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുള്ള അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങള്‍ ഇതിനിടെ എന്‍സിഎല്‍എടി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു.

എന്‍സിഎല്‍എടിയുടെ വിധി സുപ്രീം കോടതി താല്‍കാലികമായി സ്റ്റേ ചെയ്തതോടെ തിങ്ക് ആന്‍ഡ് ലേണിന് വീണ്ടും ബൈജൂസിന്റെ നിയന്ത്രണം നഷ്ടമായി. ഇതോടെ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാകുകയും ശമ്പള വിതരണം മുടങ്ങുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News