ബൈജൂസിനെതിരെയുള്ള ഇഡി അന്വേഷണം; സിഇഒ ബൈജു രവീന്ദ്രൻ രാജ്യം വിട്ടതായി സൂചന

ബൈജൂസ് സ്ഥാപകനും സി.ഇ. ഒയുമായ ബൈജു രവീന്ദ്രൻ രാജ്യം വിട്ടതായി വിവരം. എൻഫോഴ്സ്സ്മെൻ്റ് ഡിയറക്ടറേറ്റിൻ്റെ ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കെ ദുബായിലേക്ക് കടന്നതായാണ് സൂചന. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പേ തന്നെ ബൈജു രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യം വിടാതിരിക്കാൻ ബൈജു രവീന്ദ്രന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ കഴിഞ്ഞ ദിവസമാണ് ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇഡി നിർദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ബൈജു രാജ്യം വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ദുബായിലേക്ക് കടന്നതായാണ് സൂചന.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ അവസാനഘട്ടത്തിലേക്ക്

ഇഡി കൊച്ചി ഓഫിസിൻ്റെ നിർദേശ പ്രകാരം ബൈജുവിനെതിരെ നേരത്തേ തന്നെ ലുക്ക് ഔട്ട് സർക്കുലറുണ്ട്. വിദേശ പണ വിനിമയവുമായി ബന്ധപെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ. ഫെമ പ്രകാരം 9, 362.35 കോടിയുടെ ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ബൈജൂസിൻ്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

Also Read: ഹരിയാന പൊലീസ് അതിക്രമം; സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക കരിദിനം

ബൈജു രവീന്ദ്രൻ്റെ ബോർഡിനെ പുറത്താക്കാൻ മാർക്ക് സക്കർബർഗ് അടക്കമുള്ള നിക്ഷേപകരുടെ യോഗം വിളിച്ച പശ്ചാത്തലത്തിലാണ് രാജ്യം വിടലും ലുക്ക് ഔട്ട് സർക്കുലറും യോഗത്തിനെതിരെ ബൈജു കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനിടെ കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പ് വരുത്തുമെന്ന് അറിയിച്ച് ബൈജു കഴിഞ്ഞ ദിവസം ഓഹരി ഉടമകൾക്ക് കത്ത് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News