ബൈജൂസിന് വീണ്ടും ആഘാതം; ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഹോയ്ൽ രാജിവെച്ചു

ബൈജൂസ്‌ കമ്പനിയെ ഞെട്ടിച്ചുകൊണ്ട് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഹോയ്ൽ രാജിവെച്ചു. ബൈജൂസിൽ ജോയിൻ ചെയ്ത് വെറും ആറ് മാസമാകുമ്പോഴേക്കുമാണ് അജയ് ഹോയലിന്റെ രാജി.

ALSO READ: അവിവാഹിതരായ പുരുഷന്മാരെ ഇങ്ങനെ പറ്റിക്കല്ലേ സാറെ !; ഐസ്‌ലാൻഡിൽ യുവതികളെ വിവാഹം കഴിച്ചാൽ പണം ലഭിക്കുമെന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ…

സാമ്പത്തികമായി തകർന്ന കമ്പനി തിരിച്ചുവരവിന് ശ്രമിക്കുന്ന നിർണായക സമയത്താണ് അജയ് ഹോയ്ൽ രാജിവെച്ചത്. 2021-22 സാമ്പത്തിക വർഷത്തെ ഓപ്പറേഷണൽ ഫലങ്ങൾ കമ്പനി ഇതുവരെ ഫയൽ ചെയ്തിട്ടില്ല. സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാൻ മൂലധന സംഭരണം അടക്കമുള്ള നിർണായക പ്രവർത്തനങ്ങൾ നടത്തുകയുമാണ് ഇപ്പോൾ ബൈജൂസ്‌.

ALSO READ: യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്‌ഐവി

പുതിയ സി.എഫ്.ഒ ആയി ചുമതലയേറ്റിരിക്കുന്നത് ഫിനാന്‍സ് വിഭാഗം പ്രസിഡന്റായിരുന്ന നിതിന്‍ ഗൊലാനിയാണ്. എൻട്രൻസ് പരിശീലനസ്ഥാപനമായ ആകാശില്‍ ചീഫ് സ്ട്രാറ്റജി ഓഫീസറായിരുന്നു ഗൊലാനി. ആകാശിനെ നന്നാക്കിയെടുക്കുന്നതിൽ നിർണായക പങ്കും ഗൊലാനി വഹിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News