ബെംഗളുരുവിലെ ഹെഡ്ക്വാര്‍റ്റേഴ്‌സ് ഒഴികെ ബൈജൂസ് ആപ്പിന്റെ എല്ലാ ഓഫീസുകളും അടച്ചതായും 14,000 ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ചതായും റിപ്പോര്‍ട്ട്. ആയിരത്തോളം ജീവനക്കാരുള്ള ഐബിസി നോളജ് പാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി അവരുടെ പല കോണ്‍ട്രാക്ടുകളും ചെലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി പുതുക്കിയിരുന്നില്ല. അതേസമയം 6 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള 300ഓളം ബൈജൂസ് ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ഒരിക്കല്‍ 20 ബില്യണ്‍ ആസ്തിയുണ്ടായിരുന്ന കമ്പനിയാണ് ഇപ്പോള്‍ വലിയസാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.
ബൈജൂസിലെ പ്രധാന ഓഹരി ഉടമകള്‍ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് വോട്ടുചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ബൈജൂസ് തള്ളികളഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here